ജനുവരിപ്പൂക്കൾ നാടക സായാഹ്നം ഇന്ന്

Friday 20 January 2023 12:38 AM IST

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ജനുവരിപ്പൂക്കൾ എന്ന പേരിൽ ഇന്ന് നാടക സായാഹ്നം. വൈകിട്ട് 5.45ന് കെ.എസ്. ബിനുലാലിന്റെ കാവ്യാലാപനത്തോടെ പരിപാടികൾ ആരംഭിക്കും. നാടക സായാഹ്നത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും. 6.30ന് ഉദ്ഘാടന പരിപാടിയിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ.പി.എസ് അദ്ധ്യക്ഷനാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ.എം മുഖ്യാതിഥി . കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ കലാകാരന്മാരെ ആദരിക്കും. 6.45ന് മനോജ് നാരായണന്റെ സംവിധാനത്തിൽ കെ.ജി.ഒ.എ തിരുവനന്തപുരം സൗത്ത് ജില്ല അവതരിപ്പിക്കുന്ന കരയാതെ മക്കളെ എന്ന നാടകം, 7.15ന് ഓംചേരി രചിച്ച് തൊഴുവൻകോട് ജയൻ സംവിധാനം ചെയ്ത നോക്കുകുത്തി തെയ്യം എന്ന ഏകപാത്ര നാടകം എന്നിവ ഉണ്ടാകും.