ഹൗസ്ബോട്ട് ജീവനക്കാരെ രക്ഷപ്പെടുത്തി

Friday 20 January 2023 12:15 AM IST

കുമരകം : വേമ്പനാട്ടു കായലിൽ മുങ്ങി തുടങ്ങിയ ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രി പാതിരാമണലിന് സമീപമായിരുന്നു സംഭവം. അറ്റകുറ്റപണിക്കായി കുമരകത്തേക്ക് വന്ന ബോട്ടാണ് മണൽതിട്ടയിൽ കയറി അപകത്തിൽ പെട്ടത്. കുമരകം പൊലീസ് മുഹമ്മ ബോട്ട് മാസ്റ്ററെ അറിയിച്ചതനുസരിച്ച് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ എസ് 52 നമ്പർ ബോട്ടിലെ ജീവനക്കാരായ രതീഷ് കുമാർ, അനൂപ് കെ എസ്, സുനിൽകുമാർ, ഓമനക്കുട്ടൻ,​ ജിനീഷ് മനോജ് എന്നിവരായിരുന്നു. രക്ഷാപ്രവർത്തകർ. അപകടത്തിൽപ്പെട്ടവർക്ക് രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ ട്രാഫിക് സൂപ്രണ്ട് സുജിത്ത് മോഹൻ അഭിനന്ദിച്ചു.