ജില്ലയിലെ ന​ഗരസഭകൾക്ക് ഇനി വനിതാ സാരഥികൾ

Friday 20 January 2023 12:21 AM IST

കോട്ടയം: ജില്ലയിലെ ന​ഗരസഭകളിലെല്ലാം ഇനി വനിതാ സാരഥികൾ. ഇടതുപക്ഷ സ്വതന്ത്ര ജോസിൻ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷയായതോടെ ജില്ലയിലെ 6 നഗരസഭകളുടെയും തലപ്പത്ത് സ്ത്രീകളായ്. കോട്ടയം നഗരസഭയിൽ യു.ഡി.എഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനാണ് ചെയർപേഴ്സൺ. ചങ്ങനാശേരിയിൽ യു.ഡി.എഫ് സ്വതന്ത്ര സന്ധ്യ മനോജും, ഏറ്റുമാനൂരിൽ കോൺഗ്രസിലെ ലൗലി ജോർജും ഭരണസാരഥ്യം വഹിക്കുന്നു.

വൈക്കത്ത് യു.ഡി.എഫിലെ രാധിക ശ്യാമും ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൽ ഖാദറും ചെയർപേഴ്സണായി തുടരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭരണവും വനിതാ സംവരണമാണ്. നിലവിലെ പ്രസിഡന്റ്നിർമ്മല ജിമ്മി രാജിവച്ചെങ്കിലും ഇനിയും വനിതയാവും അടുത്ത മൂന്നു വർഷം കൂടി അധികാരത്തിലിരിക്കുക. പാലായിൽ ന​ഗരസഭ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത് വനിതകളാണെന്നതും പ്രത്യേകതാണ്. സിജി പ്രസാദയാണ് വൈസ് ചെയർപേഴ്സൺ.