'ചേർത്തുവെച്ച നിനവുകൾ' പുസ്തക പ്രകാശനം 21ന്
Friday 20 January 2023 12:33 AM IST
തൃശൂർ: പേളി ജോസ് രചന നിർവഹിച്ച 'ചേർത്തുവെച്ച നിനവുകൾ' എന്ന ഓർമ്മ പുസ്തകത്തിന്റെ പ്രകാശനം 21ന് ശനിയാഴ്ച നടക്കും. കേരള സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനാകും. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ചടങ്ങിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. തൃശൂർ എ.സി.പി: വി.കെ. രാജു പുസ്തകം ഏറ്റുവാങ്ങും. സഹൃദയ സദസ് ചെയർമാൻ സി.ആർ. രാജൻ ആമുഖ പ്രഭാഷണം നടത്തും.