പൂത്തൊരുങ്ങി ഈ പാത

Friday 20 January 2023 1:34 AM IST

ബംഗളൂരു: ബംഗളൂരുവിലെ തെരുവുകൾ പിങ്ക് പൂക്കളാൽ നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തബിബുവ റോസിയെ എന്ന് വിളിക്കപ്പെടുന്ന ഈ വിദേശ ഇനം പൂക്കൾ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. ബംഗളൂരുവിലെ തെരുവിലൂടെ നടക്കുമ്പോൾ പിങ്ക് പൂക്കൾ നിറഞ്ഞ മനോഹരമായ മരങ്ങൾ നിങ്ങൾക്ക് കാണാം.

തലസ്ഥാന നഗരവാസികൾ പങ്കുവെച്ച ബെംഗളൂരുവിൽ നിന്നുള്ള പിങ്ക് മരങ്ങളുടെ ചിത്രങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. കർണാടക ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പിങ്ക് പൂക്കളാൽ അലങ്കരിച്ച ഉയർന്ന മരങ്ങളുടെ മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഐ.ടി ഹബ്ബിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ നിന്ന് ഷട്ടർബഗ് ബിപ്ലബ് മഹാപത്രയാണ് വൈറലായ ചിത്രങ്ങൾ പകർത്തിയത്. വൈറ്റ്ഫീൽഡ് ദി പിങ്ക് ട്രമ്പറ്റ്സ് അല്ലെങ്കിൽ ബേബുയ അവെല്ലനെഡ ഇവിടെ പൂത്തുതുടങ്ങി. ബെംഗളൂരുവിലെ ചില ഭാഗങ്ങൾ പൂർണ്ണമായും പിങ്ക് നിറമായി മാറുന്ന സമയം എന്നാണ് കർണാടക ടൂറിസം വകുപ്പ് ട്വിറ്ററിൽ കുറിച്ചത്.