പി.എൻ. പണിക്കരുടെ ജന്മഗൃഹം പുനർനിർമ്മിക്കും

Friday 20 January 2023 12:40 AM IST

കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ നീലംപേരൂരുള്ള ജന്മഗൃഹം അഞ്ചു ലക്ഷം രൂപ മുടക്കി കോട്ടയം പബ്ലിക് ലൈബ്രറി പുനർനിർമ്മിക്കും. പി.എൻ. പണിക്കരുടെ മക്കളുടെ സമ്മതത്തോടെയാണ് നൂറ് വർഷം പഴക്കമുള്ള വീട് പുനർനിർമ്മിക്കുന്നത്. നാളെ ഉച്ചക്ക് 12ന് പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് അഞ്ച് ലക്ഷം രൂപ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലിന് കൈമാറും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.