സ്പോർട്സ് അക്കാഡമി  സോണൽ സെലക്ഷൻ

Friday 20 January 2023 12:44 AM IST

കോട്ടയം: സ്‌പോർട്സ് കൗൺസിലിന് കീഴിലുള്ള സ്‌പോർട്സ് അക്കാഡമികളിലേക്ക് കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കായികതാരങ്ങൾക്കായുള്ള സ്‌കൂൾ, പ്ലസ് വൺ, കോളേജ് സോണൽ സെലക്ഷൻ 23ന് ചങ്ങനാശേരി എസ്.ബി കോളേജ് ഗ്രൗണ്ടിൽ നടക്കും. 2023 -2024 അദ്ധ്യയന വർഷത്തെ ഏഴ്, എട്ട്, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷൻ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sportscouncil.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്റ്റർ ചെയ്ത ശേഷം 23ന് രാവിലെ 8.30 ന് സ്‌പോർട്സ്ക്കിറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ്, പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഗ്രൗണ്ടിൽ ഹാജരാകണം.