ഫെസിലിറ്റേറ്റർ നിയമനം
Friday 20 January 2023 12:50 AM IST
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠനമുറികളിൽ താത്കാലിക അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കും. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിൽ ചാത്തൻകുന്ന്, മങ്കൊമ്പ്, കോലാനി, മൂട്ടക്കല്ല് എന്നിവിടങ്ങളിലെയും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ കൊമ്പുകുത്തി, വെള്ളാവൂർ, പഴുമല എന്നിവിടങ്ങളിലെയും പട്ടികവർഗ കോളനികളിലെ സാമൂഹ്യപഠന മുറികളിലാണ് നിയമനം. പ്രദേശവാസികളായ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. ഫോൺ : 0482 202751.