രണ്ടാഴ്ചയിൽ പൂട്ടിയത് 18 ഹോട്ടലുകൾ

Friday 20 January 2023 1:00 AM IST

കോട്ടയം: ജില്ലയിൽ രണ്ടാഴ്ചയ്‌ക്കിടെ നടന്ന പരിശോധനയിൽ ലൈസൻസും വൃത്തിയുമില്ലാതെ പ്രവർത്തിച്ചതിന് പൂട്ടിച്ചത് 18 ഹോട്ടലുകൾ. മൂന്ന് മുതൽ 18 വരെ 356 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്നു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ന്യൂനത പരിഹരിച്ചതിനാൽ പൂട്ടിയ രണ്ട് സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചു.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്നുള്ള ആഹാരം കഴിച്ച് നഴ്സ് രശ്മിയുടെ മരണത്തിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പരിശോധന കർശനമാക്കിയത്.

ജില്ലയിലെ ഏഴു ഭക്ഷ്യസുരക്ഷാ ഓഫീസർമാർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

പൂട്ടിയവ 1. ജെബിൻ റെസ്റ്റോറ​ന്റ് ഏറ്റുമാനൂർ.

2. പേമല പി.ജി ആൻഡ് റെസ്റ്റൊറന്റ് ഏറ്റുമാനൂർ.

3. ഫ്രണ്ട്സ് കേറ്ററിം​ഗ് ആൻഡ് റെ​സ്റ്റോറ​ന്റ് മാമൂട്.

4. ഫാ​സ്റ്റ് ഫുഡ് മാമൂട്.

5. തറവാട് ഫാ​സ്റ്റ് ഫുഡ് പാലാ.

6. മാട്ടം റെ​സ്റ്റോറ​ന്റ് നെടുംകുന്നം.

7. ഹോട്ടൽ മലബാറി​ന്റെ അടുക്കള.

8. ഹോട്ടൽ വിശ്വാസ് കോട്ടയം.

9. വി.എസ്.എം ഹോട്ടൽ പുതുപ്പള്ളി.

10. ആര്യഭവൻ കോട്ടയം.

11. കൊട്ടാസ് തട്ടുകട ഈരാറ്റുപേട്ട.

12. ജോർജേട്ടൻസ് തട്ടുകട പെരുവ.

13. അച്ചായൻസ് കിച്ചൺ നാട്ടകം.

14. കാലിക്കട്ട് റെ​സ്റ്റോറ​ന്റ് ഏറ്റുമാനൂർ.

15. കഫേ ഡോറോ പാലാ.

16. അമ്മ മിനി മാർട്ട് ആൻഡ് കൂൾബാർ പാലാ.

(രണ്ടെണ്ണം തുറന്നു)

നടപടിക്രമങ്ങൾ

 ചെറിയ പിഴവുവുകൾ തിരുത്താൻ ഏഴ് ദിവസത്തെ നോട്ടീസ്

 ഗുരുതര വീഴ്ചയ്‌ക്ക് കട അടപ്പിക്കും,​ പിഴയും ഈടാക്കും

 ന്യൂനത പരിഹരിച്ച് തുറക്കാൻ അപേക്ഷ നൽകണം

 പ്രത്യേക പരിശോധന നടത്തി ഉറപ്പാക്കും

 പിഴ പരമാവധി ഒരു ലക്ഷം രൂപ വരെ,​ പിഴവ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും