ശാന്തിമന്ദിരത്തിൽ മെഡിക്കൽ ക്യാമ്പ്

Friday 20 January 2023 1:10 AM IST

ആലപ്പുഴ: പാലിയേറ്റീവ് പരിചരണ ദിനാചരണത്തോടനുബന്ധിച്ച് വലിയകുളം ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കായി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വലിയകുളം വാർഡ് കൗൺസിലർ ബി.നസീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മനീഷ, ആശുപത്രി സൂപ്രണ്ട് രാജൻ, നഗരസഭ ഹെൽത്ത് ഓഫീസർ ഹർഷിദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയപ്രകാശ്, ജെ.എച്ച്.ഐ മാരായ സുമേഷ് പവിത്രൻ ടെൻഷി സെബാസ്റ്റ്യൻ, സ്മിതമോൾ, ജയ തുടങ്ങിയവർ സംസാരിച്ചു. ശാന്തിമന്ദിരത്തിലെ അന്തേവാസികളുടെ വൈകാരിക പ്രശ്‌നങ്ങൾക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.