ഓർത്തഡോക്സ് സഭയുടെ 2052 വിഷൻ പദ്ധതി
Friday 20 January 2023 1:10 AM IST
കോട്ടയം: സ്ഥാപിതമായതിന്റെ 2000 വർഷം ആഘോഷിക്കുന്ന 2052ലേക്ക് നൂതന പദ്ധതികളുമായി ഓർത്തഡോക്സ് സഭ. കോട്ടയം പഴയ സെമിനാരിൽ ചേർന്ന സഭ മാനേജിംഗ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഡോ. തോമസ് വർഗീസ് അമയിൽ ആശയം അവതരിപ്പിച്ചു. സ്ത്രീകൾക്ക് സഭയുടെ ഭരണപരമായ കാര്യങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കുക, യുവജനങ്ങളെ സഭബന്ധത്തിൽ നിലനിറുത്തുന്നതിന് പദ്ധതികൾ തുടങ്ങി കാലോചിതമായ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. മാനേജിംഗ് കമ്മിറ്റി ചർച്ച ചെയ്ത് തയ്യാറാക്കുന്ന രൂപരേഖ സുന്നഹദോസിൽ സമർപ്പിക്കും. അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.