വെള്ളക്കരം വർദ്ധനയ്ക്കെതിരെ ധർണ
Friday 20 January 2023 3:39 AM IST
തിരുവനന്തപുരം: വെള്ളക്കരം വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരൂർക്കട വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്‌തു.യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റ് പേരൂർക്കട വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അരുൺ മധു, വീണ എസ് നായർ, മേലെത്തുമേലെ ജയചന്ദ്രൻ, അനിൽ.ആർ.ജി, സജു അമർദാസ്, ജനറൽ സെക്രട്ടറി രഞ്ജിത് അമ്പലമുക്ക്, രാകേഷ് കേശു, തിരുവമ്പലം സുരേഷ്, ബി.എസ്.ദത്തൻ, സതീഷ് ചന്ദ്രൻ, നിഖിൽ,ജോമോൻ, സതികുമാരി,അനിത, ചന്ദ്ര എം.ദാസ്,രാധാകൃഷ്‌ണൻ, വൈഷ്‌ണ സുരേഷ് എന്നിവർ പങ്കെടുത്തു.