പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്
Friday 20 January 2023 6:31 AM IST
മോസ്കോ : യുക്രെയിന് പാശ്ചാത്യ രാജ്യങ്ങൾ ദീർഘ ദൂര ആയുധങ്ങൾ നൽകിയാൽ അധിനിവേശത്തിന്റെ തീവ്രത സങ്കീർണമാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയിന് മിസൈലുകൾ അടക്കം നൽകുന്നുണ്ട്. റഷ്യയ്ക്കപ്പുറത്തേക്ക് ആക്രമണം നടത്താൻ ശേഷിയുള്ളത്ര ആയുധങ്ങൾ നൽകണമെന്നാണ് യുക്രെയിൻ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
എന്നാൽ ഇത്തരം ആയുധങ്ങളുടെ വിതരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. യുക്രെയിനോട് പാശ്ചത്യ രാജ്യങ്ങൾ പിന്തുണ തുടരുകയും പോരാട്ടത്തിൽ റഷ്യ പരാജയപ്പെടുകയും ചെയ്താൽ ആണവ യുദ്ധമുണ്ടാകുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു. അതിനിടെ യു.കെ യുക്രെയിന് 600 ബ്രിംസ്റ്റോൺ മിസൈലുകൾ നൽകുമെന്ന് ഡിഫെൻസ് സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.