വീഡിയോ ഗെയിമിൽ തോറ്റു: മെക്സിക്കോയിൽ പത്ത് വയസുകാരൻ സുഹൃത്തിനെ വെടിവച്ച് കൊന്നു
Friday 20 January 2023 6:34 AM IST
മെക്സിക്കോ : മെക്സിക്കോയിലെ വെരാക്രൂസിൽ വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 11 വയസുകാരനെ സുഹൃത്തായ 10 വയസുകാരൻ വെടിവച്ചു കൊന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ കൊല നടത്തിയ 10 വയസുകാരനുമായി കുടുംബം ഒളിവിൽ പോയി. കുട്ടിയുടെ മാതാപിതാക്കൾ കൈവശം വച്ചിരുന്ന തോക്കായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചത്. മെക്സിക്കോയിൽ കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട സംസ്ഥാനമാണ് വെരാക്രൂസ്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലുകൾ ഇവിടെ പതിവാണ്. 2006 മുതൽ ഏകദേശം 340,000ത്തിലേറെ പേർ ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.