കസഖ്സ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു

Friday 20 January 2023 6:34 AM IST

അസ്താന : മദ്ധ്യേഷ്യൻ രാജ്യമായ കസഖ്സ്ഥാനിൽ പ്രസിഡന്റ് കാസിം - ജോമാർട്ട് ടൊകയേവ് പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു. മാർച്ച് 19ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കും. രാജ്യത്തെ പ്രാദേശിക നിയമസഭകളും ടൊകയേവ് പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കസഖ്സ്ഥാന്റെ നവീകരണത്തിനുള്ള പുതിയ ഊർജം നൽകുമെന്ന് ടൊകയേവ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ 81.21 ശതമാനം വോട്ട് നേടി ടൊകയേവ് രണ്ടാം തവണയും വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടൊകയേവ് പ്രതിപക്ഷത്ത് നിന്ന് കാര്യമായ മത്സരം നേരിട്ടില്ലെന്ന് സ്വതന്ത്ര നിരീക്ഷകർ വിമർശിച്ചിരുന്നു. 2019ലാണ് 69കാരനായ ടൊകയേവ് അധികാരത്തിലെത്തിയത്.