ടിബറ്റിൽ ഹിമപാതം : 8 മരണം

Friday 20 January 2023 6:34 AM IST

ലാസ: തെക്ക് - കിഴക്കൻ ടിബ​റ്റിലെ നയിംഗ്ചി പട്ടണത്തിലുണ്ടായ ഹിമപാതത്തിൽ എട്ടുമരണം. നിരവധി പേരെ കാണാനില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മെയിൻലിംഗ് കൗണ്ടിയിലെ പായ് പട്ടണത്തെയും മെഡോംഗ് കൗണ്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഒരു ടണലിന്റെ അറ്റത്തായാണ് ഹിമപാതമുണ്ടായത്. നിരവധി വാഹനങ്ങളും കുടുങ്ങി. രക്ഷാപ്രവർത്തനത്തിന് ചൈനീസ് സർക്കാർ വിദഗ്ദ്ധ സംഘത്തെ ടിബറ്റിലേക്കയച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.