പാരാ ലീഗൽ വോളണ്ടിയർ.

Saturday 21 January 2023 12:08 AM IST

കോട്ടയം . ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 നും 65 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം എസ് ഡബ്ല്യു വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ ജി ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയ വർക്കും അപേക്ഷിക്കാം. ഫോൺ. 04 81 25 72 42 2.

Advertisement
Advertisement