തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം.

Saturday 21 January 2023 12:11 AM IST

കോട്ടയം . സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്നതിനായി തൊഴിൽ വകുപ്പു നടപ്പാക്കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള 18 തൊഴിൽ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും ഒരുലക്ഷം രൂപയും പ്രശംസാപത്രവും മൊമെന്റോയും നൽകും. അപേക്ഷ തൊഴിൽവകുപ്പിന്റെ lc.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 23 മുതൽ 30 വരെ സമർപ്പിക്കാം. തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും സ്ഥിരമായ തൊഴിലുടമ ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ അതത് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രവും അപേക്ഷയ്ക്ക് ഒപ്പം അപ്‌ലോഡ് ചെയ്യണം.

Advertisement
Advertisement