ക്വിസ് മത്സരം സംഘടിപ്പിച്ചു.

Saturday 21 January 2023 12:01 AM IST

കോട്ടയം . ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും നേതൃത്വത്തിൽ കോളേജ്, ഐ ടി ഐ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം സംഘടിപ്പിച്ച മത്സരത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ പങ്കെടുത്തു. 25 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 25 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം പാമ്പാടി കെ ജി കോളേജിൽ 25 ന് നടക്കുന്ന സമ്മതിദായകദിന ജില്ല തല പരിപാടിയിൽ വിതരണം ചെയ്യും.

Advertisement
Advertisement