ചിരഞ്ജീവിയുടെ ഭോലാശങ്കർ തമന്നയും കീർത്തിയും
Saturday 21 January 2023 6:00 AM IST
ചിരഞ്ജീവിയെ നായകനാക്കി മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ഭോല ശങ്കർ എന്ന ചിത്രത്തിൽ തമന്ന ഭാട്ടിയ നായിക. ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിൽ കീർത്തി സുരേഷ് എത്തുന്നു. ഹൈദരാബാദിൽ ചിത്രീകരണം പുനരാരംഭിച്ച ചിത്രം അജിത് നായകനായ ഹിറ്റ് ചിത്രം വേതാളത്തിന്റെ റീമേക്കാണ്. ഡൂഡ്‌ലി ഛായാഗ്രഹണം നിർവഹിക്കുന്നു.രമബ്രഹ്മം സുങ്കര ആണ് നിർമ്മാണം. അജിത് നായകനായ ബില്ല തെലുങ്കിൽ റീമേക്ക് ചെയ്ത സംവിധായകനാണ് മെഹർ രമേഷ്. പ്രഭാസായിരുന്നു നായകൻ. അതേസമയം വാൾട്ടർ വീരയ്യ ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിരഞ്ജീവി ചിത്രം. കെ.എസ്. രവീന്ദ്ര രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.150 കോടി ക്ളബിൽ ഇടം പിടിച്ച ചിത്രം മാസ് ആക്ഷൻ എന്റർടെയ്നറാണ്.