ഷോൺ റോമി അയർലൻഡിൽ
Saturday 21 January 2023 6:00 AM IST
അയർലണ്ടിൽ അവധിക്കാലം ആഘോഷിച്ച് ഷോൺ റോമി.അടിപൊളി ലുക്കിലുള്ള പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.ഒരുപിടി ബിക്കിനി ഫോട്ടോഷൂട്ടുകളിലൂടെ വൈറലായ താരം കൂടിയാണ് ഷോൺ. ദുൽഖർ സൽമാന്റെ നായികയായി കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ഷോൺ വെള്ളിത്തിരയിലേക്ക് എത്തുന്നത്.ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര തുടക്കം നടത്താൻ ഷോണിന് കഴിഞ്ഞു.
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ലൂസിഫറിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ചന്ദ്രഗിരി, നീലാകാശം, പച്ചകടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലും വേഷമിട്ട ഷോൺ അഭിനയത്തോടെ താത്‌പര്യം തോന്നി വെള്ളിത്തിരയിൽ എത്തുകയായിരുന്നു.സമൂഹ മാദ്ധ്യമത്തിൽ ഏറെ ആരാധകരാണ് താരത്തിന്. അതീവ ഗ്ളാമറസായുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നതിൽ ഏറെയും.