പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ തട്ടികൊണ്ട്പോയി പീഡിപ്പിച്ചു, പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവ്
Friday 20 January 2023 9:15 PM IST
തിരുവനന്തപുരം: പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇയാൾക്ക് എട്ടുവർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടിവരും. പിഴതുക ഇരയ്ക്ക് നൽകാനും ജഡ്ജിയുടെ ഉത്തരവിലുണ്ട്.
2013 മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസുകാരിയെ തട്ടികൊണ്ട്പോയി പീഡിപ്പിക്കുകയായിരുന്നു.