ലഹരി വിരുദ്ധ സെമിനാർ
Saturday 21 January 2023 12:34 AM IST
മാവേലിക്കര സേവാഭാരതി മാവേലിക്കരയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാറും അസ്ഥി ബലക്ഷയ ക്യാമ്പും മാവേലിക്കര എക്സൈസ് സി.ഐ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സജികുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. മാവേലിക്കര സേവാഭാരതി പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഡോ.ദയാൽ കുമാറിന്റെ നേത്യത്വത്തിൽ അസ്ഥി ബലക്ഷയ രോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഗോപൻ ഗോകുലം, എസ്.രാജേഷ്, സബിത, സുജാത ദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, കവിത ഉണ്ണികൃഷ്ണൻ, രാജേഷ് കേശവൻ, അരുൺ കുമാർ, മധുസൂധനൻ പിള്ള, ഉണ്ണിക്യഷ്ണ പിള്ള, ദേവരാജൻ എന്നിവർ നേതൃത്വം നൽകി.