ഗോവയിൽ വെക്കേഷൻ ആഘോഷിച്ച് അഹാന,​ ബീച്ച് ചിത്രങ്ങൾ പങ്കുവച്ച് താരം

Friday 20 January 2023 11:50 PM IST

മലയാളത്തിലെ യുവതാരങ്ങളി ശ്രദ്ധേയയാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിലും അഹാന സജീവമാണ്. ഗോവയിൽ വെക്കേഷൻ ആഘോഷത്തിലാണ് താരം ഇപ്പോൾ . അവിടെ നിന്നുള്ള ചിത്രങ്ങൾ അഹാന ആരാധകരുമായി പങ്കുവച്ചിരുന്നു. ഗോവ ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്ന ചിത്രമാണ് അഹാന ഏറ്റവും ഒടുവിൽ പങ്കുവച്ചിരിക്കുന്നത്. ബീച്ച് വെയറിൽ ഗ്ലാമറസായാണ് അഹാനയെചിത്രങ്ങളിൽ കാണാനാവുന്നത്.

അടി എന്ന ചിത്രമാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശോഭ് വിജയനാണ്.

വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ധ്രുവൻ,​ ടിറ്റോ ഡേവിസ്,​ ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്നു. ലില്ലി,​ അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി.