ഭരണഘടന ജനാധിപത്യ മതേതരത്വ സംരക്ഷണ ദിനാചരണം

Saturday 21 January 2023 12:29 AM IST

തൃശൂർ: റിപ്പബ്ലിക് ദിനമായ 26 മുതൽ ഗാന്ധി രക്തസാക്ഷിത്വ ദിനമായ 30 വരെയുള്ള ദിവസങ്ങളിൽ സി.പി.ഐ ഭരണഘടന ജനാധിപത്യ മതേതരത്വ സംരക്ഷണദിനാചരണം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അറിയിച്ചു. 15 മണ്ഡലങ്ങളിലും പൊതുയോഗം സംഘടിപ്പിക്കും. 26ന് വൈകിട്ട് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് (ചേലക്കര), ഇരിങ്ങാലക്കുട ടൗണിൽ മന്ത്രി കെ.രാജൻ, മണലൂർ കാഞ്ഞാണിയിൽ സംസ്ഥാന കൗൺസിൽ അംഗം കെ.പി.സന്ദീപ്, ചേർപ്പ് തായംകുളങ്ങരയിൽ സംസ്ഥാന എക്‌സി.അംഗം സി.എൻ.ജയദേവൻ, ഒല്ലൂർ പൂച്ചെട്ടി സെന്ററിൽ ജില്ലാ അസി.സെക്രട്ടറി അഡ്വ.ടി.ആർ.രമേഷ്‌കുമാർ, വരന്തരപ്പിള്ളി സെന്ററിൽ സംസ്ഥാന കൺട്രോൾ കമ്മിഷൻ സെക്രട്ടറി വി.എസ്.പ്രിൻസ് പൊതുയോഗം ഉദ്ഘാടനം ചെയ്യും. 27ന് തളിക്കുളത്ത് സി.പി.ഐ സംസ്ഥാന കൗൺസിലംഗം വി.എസ്.സുനിൽ കുമാർ, ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംസ്ഥാന എക്‌സി.അംഗം കെ.പി.രാജേന്ദ്രൻ, 28 ന് മാള വലിയപറമ്പിൽ കെ.വി.വസന്തകുമാർ, നടുവിലാൽ പരിസരത്ത് പി.ബാലചന്ദ്രൻ എം.എൽ.എ, കൈപ്പറമ്പ് സെന്ററിൽ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ, എറിയാട് ചന്ത പരിസരത്ത് ജില്ലാ ട്രഷറർ ടി.കെ.സുധീഷ്, 30ന് ചാലക്കുടി ടൗണിൽ മന്ത്രി കെ.രാജൻ, കൊടുങ്ങല്ലൂരിൽ സംസ്ഥാന എക്‌സി.അംഗം സി.എൻ.ജയദേവൻ എന്നിവർ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കുന്നംകുളം പന്നിത്തടത്ത് 31ന് കെ.പി.സന്ദീപ് പൊതുയോഗം ഉദ്ഘാടനം ചെയ്യും. 26ന് ജില്ലയിലെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയപതാക ഉയർത്തും