ജമ്മുവിൽ ഇരട്ട സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് പൊലീസ്

Saturday 21 January 2023 1:10 PM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിന് മുമ്പ് ആക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.