നീലവെളിച്ചത്തിലെ നായകൻമാർക്ക് ഒരേദിവസം പിറന്നാൾ

Sunday 22 January 2023 6:00 AM IST

ടൊവിനോ തോമസിന്റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രത്തിൽ ബഷീറിന്റെ വേഷം ചെയ്യുന്നത് ടൊവിനോ തോമസാണ്. ഇന്നലെ ബഷീറിന്റെയും പിറന്നാളായിരുന്നു. നീലവെളിച്ചത്തിന്റെ യഥാർത്ഥ എഴുത്തുകാരന്റെയും ചിത്രത്തിലെ നായകന്റെയും പിറന്നാൾ ഒരേ ദിവസം വന്നതിന്റെ കൗതുകത്തിൽ ആരാധകർ. ചിത്രത്തിൽ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചു പോകുവിൻ. വൈക്കം മുഹമ്മദ് ബഷീർ .(ജന്മദി​നം) നീലവെളി​ച്ചത്തി​ന്റെ നായകന് ജന്മദി​നാശംസകൾ എന്ന് ആഷിഖ് അബു പോസ്റ്റർ പങ്കുവച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ടൊവിനോ എങ്ങനെ ബഷീറായി മാറി എന്നതിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടു. ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.