വിസ്മയിപ്പിച്ച് ജോജു ഇരട്ട ട്രെയ്ലർ

Sunday 22 January 2023 6:00 AM IST

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ഇരട്ട എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്.ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, പകയുടെ കഥ കൂടി അനാവരണം ചെയ്യുന്നു. ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആകാംഷനിറഞ്ഞതാക്കുന്നു.ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന് നവാഗതനായ രോഹിത് എം .ജി കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്നു. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റ് താരങ്ങൾ.

നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് അപ്പു പാത്തു പ്രൊഡക്ഷൻഹൗസ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ഛായാഗ്രഹണം വിജയ് . ജേക്സ് ബിജോയാണ് സംഗീത സംവിധാനം .ഗാനങ്ങൾ അൻവർ അലി. എഡിറ്റർ : മനു ആന്റണി, പി .ആർ. ഒ: പ്രതീഷ് ശേഖർ.