ഫഹദിന്റെ ധൂമം കൊച്ചിയിൽ

Sunday 22 January 2023 6:00 AM IST

പ്രധാന വേഷത്തിൽ റോഷൻ മാത്യു

കെ.​ജി.​എ​ഫ് ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഹൊം​ ​ബാ​ലെ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ച്ച് ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ധൂ​മം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​നി​ ​കൊ​ച്ചി​യി​ൽ.​പ​വ​ൻ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ളി​ൽ​ ​റോ​ഷ​ൻ​ ​മാ​ത്യു​ ​ജോ​യി​ൻ​ ​ചെ​യ്യും.​ചി​ത്ര​ത്തി​ൽ​ ​​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലാ​ണ് ​റോ​ഷ​ൻ​ ​മാ​ത്യു​ ​എ​ത്തു​ന്ന​ത്.​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​സീ​ ​യു​ ​സൂ​ണി​നു​ശേ​ഷം​ ​ഫ​ഹ​ദും​ ​റോ​ഷ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഗോ​ൾ​ഡ് ​ആ​ണ് ​റോ​ഷ​ൻ​ ​മാ​ത്യു​വി​ന്റേ​താ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​ചേ​ര,​ ​മ​ഹാ​റാ​ണി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സി​നുണ്ട്. അ​തേ​സ​മ​യം​ ​ചി​ത്ര​ത്തി​ലെ ത​ന്റെ​ ​ഭാ​ഗം​ ​ഫ​ഹ​ദ് ​പൂ​ർ​ത്തി​യാ​ക്കി.​റോ​ഷ​നും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യും​ ​ഒ​രു​മി​ച്ചു​ള്ള​ ​കോ​മ്പി​നേ​ഷ​ൻ​ ​രം​ഗ​ങ്ങ​ളാ​ണ് ​ഇ​നി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളം,​ ​ക​ന്ന​ട,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​ഭാ​ഷ​ക​ളി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​പ്രീ​ത​ ​ജ​യ​രാ​മ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ഹൊം​ബാ​ലെ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​കി​ർ​ഗ​ന്ദൂ​ർ​ ​ആ​ണ് ​ധൂ​മം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​കു​ന്ന​ ​ടൈ​സ​ൻ​ ​എ​ന്ന​ ​ചി​ത്ര​വും​ ​ഹൊം​ബാ​ലെ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​ ​പൃ​ഥ്വി​രാ​ജ് ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​മു​ര​ളി​ ​ഗോ​പി​യാ​ണ് ​ര​ച​ന.​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​ ​ക​ന്ന​ട,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​ടൈ​സ​ൺ​ ​എ​ത്തു​ന്നു​ണ്ട്.