ധനസഹായ വിതരണം.

Sunday 22 January 2023 12:06 AM IST

കോട്ടയം . വെള്ളാവൂർ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സ്ഥിരംകൃഷി ധനസഹായം വിതരണം പ്രസിഡന്റ് ടി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വിള ഇൻഷ്വറൻസ് ചെയ്ത ഒരു ഹെക്ടറോളം സ്ഥലത്ത് കൃഷിയുള്ള കർഷകർക്ക് 5000 രൂപ വരെയാണ് ധനസഹായം. 119 കർഷകർക്കായി മൂന്നു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. കപ്പ ഉൾപ്പെടെയുള്ള കിഴങ്ങ് വിളകൾക്കും, വാഴ, പച്ചക്കറി തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന ഇൻഷ്വറൻസ് ചെയ്ത കൃഷിക്കാർക്കുമാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. സൂക്ഷ്മമൂലകങ്ങളുടെ വിതരണവും ഒപ്പം സംഘടിപ്പിച്ചു.