പ്രസംഗ മത്സരം.

Sunday 22 January 2023 12:10 AM IST

കോട്ടയം . നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഈമാസം 24 ന് 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രഥമ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. സംസ്ഥാനതല മത്സരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ഫെബ്രുവരിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാർലമെന്റിൽ പ്രസംഗിക്കാനും അവസരം ലഭിക്കും. പാർലമെന്റ് പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വിമാന യാത്രാ ടിക്കറ്റ്, താമസം തുടങ്ങിയവ കേന്ദ്ര സർക്കാർ വഹിക്കും. ഫോൺ. 04 71 23 02 20 5.