വധശ്രമക്കേസ് പ്രതികൾ അറസ്റ്റിൽ.

Sunday 22 January 2023 1:14 AM IST

കോട്ടയം . മണിമലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറത്തുവടകര ഭാഗത്ത് കുന്നത്തു പുഴയിൽ വീട്ടിൽ സുഭാഷ് (38), വെള്ളാവൂർ കോത്തലപ്പടി ഭാഗത്ത് ഏറത്തുപാലത്തു വീട്ടിൽ ശ്യാം കുമാർ (32) എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോത്തലപ്പടി പള്ളത്തുപാറ റോഡിലായിരുന്നു സംഭവം. ഓട്ടോ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഓട്ടോ ഡ്രൈവറായ യുവാവും സുഭാഷും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമായിരുന്നു ആക്രമണം. പ്രതികളെ റിമാൻഡ് ചെയ്തു.