കൂട്ടബലാത്സംഗം നടത്തി, മനുഷ്യ മാംസം കഴിച്ചു; ഇലന്തൂർ നരബലിക്കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : ഇലന്തൂർ ഇരട്ട നരബലിക്കേസിൽ രണ്ടാമത്തെ കുറ്റപുത്രം സമർപ്പിച്ചു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുകത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൊലക്കുറ്റത്തിന് പുറമേ മനുഷ്യക്കടത്ത്, മൃതദേഹത്തോട് അനാദരവ്. മോഷണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തി. പ്രതികൾ മനുഷ്യമാംസം പാകംചെയ്ത് കഴിച്ചതായും 3000 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. 200ലധികം സാക്ഷിമൊഴികൾ, അമ്പതോലം മഹസറുകൾ, 130ലധികം രേഖകൾ, അമ്പതോളം തൊണ്ടിമുതലുകൾ എന്നിവയും അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. തമിഴ്നാട് സ്വദേസി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഈ മാസം ആറിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
അതേസമയം ഇരട്ടനരബലി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെ നിയമിച്ചു. ജിഷ കേസിലു കൂടത്തായി കേസിലും ഉണ്ണിക്കൃഷ്ണൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.