ആഴിമല ശിവക്ഷേത്രത്തിൽ കാവ്യാർച്ചന
Sunday 22 January 2023 6:20 AM IST
തിരുവനന്തപുരം: ആഴിമല ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശ്രേഷ്ഠഭാഷ മലയാളം സാഹിത്യവേദി ജില്ലാകമ്മിറ്രി കാവ്യാർച്ചന സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അജയൻ പാളയംകുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി അരുമാനൂർ രതികുമാർ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ശ്രേഷ്ഠഭാഷ മലയാളം സാഹിത്യവേദി മുഖ്യരക്ഷാധികാരി അനിൽ വെൺകുളം, കവിയും നാടകകൃത്തുമായ മാങ്കോയിക്കൽ ചന്ദ്രൻ, ആഴിമല ശിവക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്. വിജേഷ്, ജില്ലാപ്രസിഡന്റ് സന്തോഷ് വട്ടപ്പാറ, സാഹിത്യവേദി ജില്ലാ ഭാരവാഹികളായ എസ്.മാധവൻ പോറ്റി, പ്രദീപ് തൃപ്പരപ്പ്, കിരൺ ബിസു, ഗായിക ജിഷ അനിൽ, എം.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.