അങ്കണവാടി കലോത്സവം 'ശലഭമേള'.

Sunday 22 January 2023 1:27 AM IST

പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം 'ശലഭമേള' സംഘടിപ്പിച്ചു. സൗഹൃദം ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വത്സല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ. വത്സല കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൽ. റാണി, ജനറ്റ്. ബി, പഞ്ചായത്ത് മെമ്പർമാരായ മധുസുദനൻ നായർ, പ്രഭാബിജു, ജെനി. പി, ഗംഗാപ്രസാദ്, എൽബറി, ചിഞ്ചു, പുഷ്‌പം സൈമൺ, ജോണിജൂസ, തദയൂസ്, ഐ.സി.ഡി.സി സൂപ്പർവൈസർ ദീപ എസ്. മണി തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി കുരുന്നുകളുടെ കലാപരിപാടിയും വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.