വാർഷിക പദ്ധതി രൂപീകരണം 

Saturday 21 January 2023 10:22 PM IST

കാഞ്ഞങ്ങാട്: പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വാർഷിക പദ്ധതി രൂപീകരണം ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനം, വിജ്ഞാന സമൂഹ സൃഷ്ടി, വിഭവ സംരക്ഷണം, അതിജീവനം പദ്ധതി, അതി ദാരിദ്ര്യ നിർമ്മാജനം, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം, യന്ത്രവൽക്കരണത്തിലൂടെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കൽ, തൊഴിൽ സംരംഭങ്ങൾ നൂതന ആശയങ്ങളിലൂടെ നടപ്പാക്കൽ എന്നിവയ്ക്കാണ് സെമിനാറിൽ ഊന്നൽ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹ്മാൻ കരട് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശോഭ,എം. ലക്ഷ്മി, എസ്.പ്രീത,എം.കുമാരൻ പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനി എന്നിവരും എം.കെ.വിജയൻ, കെ.സീത, എം.കെ.ബാബുരാജ്, എം.മാധവൻ നമ്പ്യാർ തുടങ്ങിയവരും സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പദ്ധതികളുടെ ക്രോഡീകരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത സ്വാഗതവും സെക്രട്ടറി പി.യുജിൻ നന്ദിയും പറഞ്ഞു.