അഖി.കിസാൻസഭ ക്യാമ്പ്
Saturday 21 January 2023 10:25 PM IST
കാഞ്ഞങ്ങാട് : അടയ്ക്ക, നാളികരം, റബ്ബർ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങൾ ആദായ വില ഉറപ്പാക്കി സംഭരിക്കണമെന്നും സംഭരണ സംവിധാനം കാര്യക്ഷമമാക്കണമെന്നും എം.എൻ.സ്മാരക ഹാളിൽ നടന്ന അഖിലേന്ത്യ കിസാൻസഭ ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ മുൻഗണനാക്രമം നിശ്ചയിച്ച് കാർഷികമേഖലയിൽ ഫലപ്രദമായി ഇടപെടണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത എ.ഐ.കെ.എസ് ദേശീയ സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. എം.അസിനാർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡർ കെ.പി.സഹദേവൻ, സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ,സംസ്ഥാന വൈസ് പ്രസിഡന്റ് ബങ്കളം പി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ഗംഗാധരൻ സ്വാഗതവും പറഞ്ഞു.