വീൽ ചെയർ വിതരണം

Saturday 21 January 2023 10:32 PM IST

തലശ്ശേരി:കുവൈറ്റിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമായി ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 12 വീൽ ചെയറുകൾ വിതരണം ചെയ്തു. തലശ്ശേരി മുബാറക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വീൽചെയറുകളുടെ വിതരണം തലശ്ശേരി മുനിസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി യിൽ നിന്നും ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സെക്രട്ടറിറെജി മാത്യു ഏറ്റുവാങ്ങി. അസോസിയേഷൻ കോഡിനേറ്റർ സി.സി.ഒ.നാസർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ നിസാം നാലകത്ത് സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. റോഷൻ , അബ്ദുറഹ്മാൻ, നയീം, ഷംസുദ്ദീൻ, ബെച്ചി , എ കെ നൗഷാദ് സംസാരിച്ചു.

Advertisement
Advertisement