ശ്രീചാമുണ്ഡി വിദ്യാപീഠം വാർഷികം
Sunday 22 January 2023 12:06 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളായ ശ്രീചാമുണ്ഡി വിദ്യാപീഠത്തിന്റെ വാർഷികാഘോഷങ്ങൾ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഡി.ജി. കുമാരൻ, പ്രിൻസിപ്പൽ ഡോ.കെ. രാജമോഹൻ, കരിക്കകം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്‌ണൻ നായർ, ട്രസ്റ്റ് പ്രസിഡന്റ് എം.വിക്രമൻ നായർ, സെക്രട്ടറി എം.ഭാർഗവൻ നായർ, വൈസ് പ്രസിഡന്റ് ജെ. ശങ്കരദാസൻ നായർ, ജോയിന്റ് സെക്രട്ടറി പി. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.