പുസ്‌തക പ്രകാശനം

Sunday 22 January 2023 12:08 AM IST

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ അദാനി ഫൗണ്ടേഷൻ 2018 മുതൽ നടത്തി വരുന്ന "അറിവരങ്ങ്' സാഹിത്യ അഭിരുചി ക്യാമ്പിലെ കുട്ടികളെഴുതിയ കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ എന്നിവയുടെ സമാഹാരമായ "ശലഭങ്ങൾ - എന്ന പുസ്തകം പ്രകാശനം ചെയ്തു. അദാനി ഫൗണ്ടേഷൻ നാഷണൽ എസ്.എൽ.ഡി ഹെഡും സതേൺ സി.എസ്. ആർ ഹെഡുമായ ഡോ. അനിൽ ബാലകൃഷ്ണൻ അദ്ധ്യാപകനും മിമിക്രി ആർട്ടിസ്റ്റുമായ ഷൈജു അലക്സിന് കൈമാറി പ്രകാശനം ചെയ്തു. ക്യാമ്പിലെ അദ്ധ്യാപകരായ രത്നാകരൻ, വിജയകുമാർ, റീച്ചസ് ഫെർണാണ്ടസ്, രാജമണി, സുഭദ്ര ടീച്ചർ, അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ, സാഹിത്യ അഭിരുചി ക്യാമ്പ് കോ ഓർഡിനേറ്ററും അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥനുമായ ജോർജ് സെൻ പി.ടി,​ വിനോദ്, രാകേഷ്,മീര എന്നിവർ പങ്കെടുത്തു.

Advertisement
Advertisement