ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃ ക്യാമ്പ്
Sunday 22 January 2023 12:09 AM IST
തിരുവനന്തപുരം: ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ജില്ലാ നേതൃക്യാമ്പ് വേളി യൂത്ത് ഹോസ്റ്റലിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് നന്ദകുമാർ അദ്ധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ പി.സി.ജോസഫ്, വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫ്രാൻസിസ് തോമസ്, പ്രൊഫ. ജേക്കബ് എം.എബ്രഹാം, തോമസ് ഫെർണാണ്ടസ്, മിഥുൻ സാഗർ, വെള്ളറട ആന്റണി, കല്ലട നാരായണപിള്ള, എൽ.ആർ.വിനയചന്ദ്രൻ,അബ്ദുൽ വാഹിദ് ,ജോർജ് അഗസ്റ്റിൻ, ഡോ.പി. ജയദേവൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ എ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരപിള്ള, മേരി ജിപ്സി, പീരു മുഹമ്മദ്, ഒലിവർ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.