സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ്
Sunday 22 January 2023 12:10 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ (എസ്.എൻ.പി.എസ്.ഇ.സി.കെ) ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ എസ്.എൻ.പി.എസ്.ഇ.സി.കെ സംസ്ഥാന പ്രസിഡന്റ് ഷാഹീദ് റഫീക്ക് പി.എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷജീഷ് ഐ.കെ , എൻ.എം.ഒ.പി.എസ് ജനറൽ സെക്രട്ടറി സ്ഥിതി പ്രജ്ഞ, വിനോദ് കുമാർ, രംഗനാഥ്, ആരോഗ്യ ദാസ്, സെൽവകുമാർ, ജയചന്ദ്രൻ കല്ലിംഗൽ, എസ്.കെ.ജയകുമാർ, ഇർഷാദ് എം.എസ്, സുധി കുമാർ, ആർ.കുമാർ, പ്രഷോഭ് കൃഷ്ണൻ, ലാസർ പി.എം തുടങ്ങിയവർ പങ്കെടുത്തു.