കല്ലുമല മഹാശിവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നാളെ

Sunday 22 January 2023 12:31 AM IST

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 307-ാം നമ്പർ കല്ലുമല ശാഖാ യോഗത്തിലെ മഹാശിവക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ നാളെ കൈലാസൻ തന്ത്രിയുടെയും വരുൺ പോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.

രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,നവകലശപൂജകൾ,മരപാണി,10 മുതൽ ബിംബപ്രതിഷ്ഠ,കലശാഭിഷേകം,നിവേദ്യപൂജകൾ,മംഗളപൂജ

11 ന് പൊതുസമ്മേളനം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് രാജൻ കല്ലുകടവിൽ അദ്ധ്യകഞ്ഞഷത വഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സുരേഷ് പള്ളിക്കൽ,വിനു ധർമ്മരാജൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീജിത്ത് എ, മാനേജിംഗ് കമ്മറ്റി അംഗം മെറിൻ എം.ദാസ് ,വനിത സംഘം പ്രസിഡന്റ് ശാന്തി വിശ്വനാഥൻ എന്നിവർ സംസാരിക്കും.ശാഖ സെക്രട്ടറി എം.ആർ.മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സഞ്ജീവ് സുരേന്ദ്രൻ നന്ദിയും പറയും.ഉച്ചയ്ക്ക് 1 മുതൽ അന്നദാനം.