ജീവനക്കാരെ നിയമിക്കണം

Sunday 22 January 2023 12:16 AM IST

ആലപ്പുഴ: പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പ്രകാരം നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും അനുബന്ധ ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിന് മുമ്പ് നിയമനങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാത്തത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. എതയും വേഗം ജനങ്ങൾക്ക് ഗുണകരമാകും വിധം ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചില്ലെ ങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഗോപകുമാർ പറഞ്ഞു.