ചിത്രരചനാ മത്സരം

Sunday 22 January 2023 12:17 AM IST

ഹരിപ്പാട്: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി വൈവിധ്യങ്ങളുടെ ഇന്ത്യാ മഹാരാജ്യം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഹരിപ്പാട് മണ്ണാറശാല യു.പി സ്കൂളിൽ സംസ്ഥാന ചെയർമാൻ അനന്ദ് കണ്ണശ്ശ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സുജിത്ത് എസ്.ചേപ്പാട് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.ആർ.ഹരികുമാർ, സംസ്ഥാന കോ ഓർഡിനേറ്റർ ആദിത്യൻ, സാനു, ജില്ലാ കോർഡിനേറ്റർ ഷജിത്ത് ഷാജി, ആഷിക് വർഗീസ്, അഡ്വ.പി.മനു, ഡി.അനൂപ്, ദിലീപ് കുമാർ, സൂര്യ മുട്ടം, രാഹുൽ, പാർത്ഥസാരത്ഥി, ഇർഫാൻ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ.ആർ.രാജേഷ് സമ്മാനദാനം നിർവ്വഹിച്ചു.