ഭാഗവത സപ്താഹ യജ്ഞം

Sunday 22 January 2023 12:18 AM IST

ചാരുംമൂട് : നൂറനാട് തത്തംമുന്ന കണ്ണഞ്ചേരിത്തറയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 29 വരെ നടക്കും. പുതിയവിള കെ.പി.വർമ്മയാണ് യജ്ഞാചാര്യൻ.പ്രയാർ നന്ദകുമാറും പന്മന പീതാംബരനുമാണ് യജ്ഞ പൗരാണികർ. വിവിധ ദിവസങ്ങളിലായി നാരായണീയ പാരായണം, അൻപൊലി, കുത്തിയോട്ട പാട്ടും ചുവടും എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7ന് പ്രഭാഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടാകും. 29ന് വൈകിട്ട് 3.30ന് അവഭൃഥസ്താന ഘോഷയാത്ര, 30ന് രാവിലെ 8ന് നാരായണീയ പാരായണം,പുനഃപ്രതിഷ്ഠാ വാർഷികമായ 31ന് രാവിലെ 6ന് മകരപ്പൊങ്കാല, 10 ന് കലശാഭിഷേകം.