സൗജന്യ കായിക പരിശീലനം
Sunday 22 January 2023 12:19 AM IST
ചേർത്തല : മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും തീരദേശ നിവാസികളുടെ മക്കൾക്കും സേനയിലേക്ക് നിയമനം ലഭിക്കുന്നതിന് അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ കായികക്ഷമത പരിശീലനം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ എല്ലാദിവസവും വൈകിട്ട് അഞ്ച് മുതലാണ് പരിശീലനം. കോസ്റ്റൽ സ്റ്റേഷൻ എസ്.ഐ മിറാഷ് ജോണിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ പരിശീലകർ നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം. രജിസ്ട്രേഷന് : 0478 2573052, 9496565339.