ഇടിച്ച ഓട്ടോ മാറ്റുന്നില്ല

Sunday 22 January 2023 12:22 AM IST

ആലപ്പുഴ : അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവസ്ഥലത്തു നിന്ന് നീക്കാത്തത് അടുത്ത അപകടത്തിന് വഴിയൊരുക്കുന്നു. ജനുവരി 18ന് പഴവീട് -ചന്ദനക്കാവ് റോഡിൽ അപകടത്തിൽപ്പെട്ട ഓട്ടോയാണ് ഇതുവരെ റോഡരികിൽ നിന്ന് മാറ്റാത്തത്. ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു.വഴിവാണിഭവും റോഡരികിലെ അനധികൃത പാർക്കിംഗുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഓട്ടോറിക്ഷയും ഉടഞ്ഞ ചില്ലുകളും അപകടസ്ഥലത്ത് തന്നെ കിടക്കുകയാണ്. ഓട്ടോ ഇവിടെ നിന്ന് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.