യാത്രക്കാരെ കൊള്ളയടിക്കുന്നു

Sunday 22 January 2023 12:23 AM IST

ആലപ്പുഴ : ഉത്സവകാലമായതോടെ ജനങ്ങളെ കൊള്ളയടിക്കാൻ കെ.എസ്.ആർ.ടി.സി ശ്രമിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആരോപിച്ചു. അർത്തുങ്കൽ പള്ളിയടക്കം ജില്ലയിലെ ദേവാലയങ്ങളിലേക്ക് സ്‌പെഷ്യൽ സർവീസ് എന്ന പേരിൽ കെ.എസ്.ആർ.ടി.സി.ബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും അധിക തുകയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. പഴയ ഒരു ഉത്തരവിന്റെ പേരു പറഞ്ഞ് വിശ്വാസികളെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടി പ്രതഷേധാർഹമാണെന്ന് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ പറഞ്ഞു. യോഗത്തിൽ എൻ.കെ.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 30 ന് നടക്കുന്ന ജില്ലാ കൺവൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. ബി.വിശ്വരൂപൻ, രവിചന്ദ്രൻ ,മോഹനൻ തൃക്കുന്നപ്പുഴ, പ്രസാദ് തുടങ്ങിയവർ സംസാ​രിച്ചു

Advertisement
Advertisement