സ്വയരക്ഷാ പരിശീലനം

Sunday 22 January 2023 12:24 AM IST

ആലപ്പുഴ : കാനറ ബാങ്ക് ഐ.ഐ.ടിയിലെ വിദ്യാർത്ഥിനികൾക്കായി നടത്തിയ സ്ത്രീ സ്വയരക്ഷാ പരിശീലനത്തിന്റെ സമാപന ചടങ്ങ് വനിത സെൽ ഇൻസ്‌പെക്ടർ സലീന ബീവി ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.ഐമാരായ സുലേഖ പ്രസാദ്, പി.എ.ആശ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജെ.അനിത., പി.പ്രീത , കെ.ഡി.ദീപ , സിവിൽ പൊലീസ് ഓഫീസറായ ഡി.ജ്യോതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സി.ബി.ഐ ഐ.ടി ഡയറക്ടർ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഫാക്കൽട്ടി പി.സോണിനാഥ്, സി.ബി.ഐ ഐ.ടി ട്രെയിനികളായ അയന ഡി, നയന എസ്. മനോഹരൻ, ശ്രീക്കുട്ടി എസ്., അനുഷ എസ്, ആതിര എസ് എന്നിവർ സംസാരിച്ചു.